സ്വകാര്യതാ നയംPrivacy policy

പ്ലേ കേരളം (playkeralam.com) വെബ്സൈറ്റിനും ആൻഡ്രോയിഡ് ആപ്പിനും (com.playkeralam.app) ബാധകം · 2026 ഒക്ടോബർ 10 മുതൽFor the Play Keralam website (playkeralam.com) and Android app (com.playkeralam.app) · effective 10 October 2026

ചുരുക്കത്തിൽThe short version

  • അക്കൗണ്ടും ലോഗിനും ഇല്ല. പേരോ ഇമെയിലോ ഫോൺ നമ്പറോ ഞങ്ങൾ ചോദിക്കുന്നില്ല. കേരളത്തോട് മിണ്ടാം എന്നതിൽ എഴുതിയാൽ, നിങ്ങൾ തിരഞ്ഞെടുക്കുന്ന വിളിപ്പേരും സന്ദേശവും എല്ലാവർക്കും കാണാം.There are no accounts and no sign-in. We never ask for your email or phone number. If you write in Chat with Keralam, you pick a nickname, and it and your message are public.
  • നിങ്ങളുടെ സ്കോറുകളും തുടർച്ചയും നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ മാത്രം.Your scores, streaks and games in progress stay on your phone or computer.
  • എത്ര പേർ കളിക്കുന്നു എന്ന് ഒരു അജ്ഞാത നമ്പർ വഴി മാത്രം എണ്ണുന്നു; ആരാണെന്ന് അറിയില്ല.We count how many people play, and how far they get, under a random anonymous number that says nothing about who you are.
  • പരസ്യങ്ങളില്ല. ഒരു വിവരവും വിൽക്കുകയോ ആർക്കും കൈമാറുകയോ ചെയ്യുന്നില്ല.No ads. Nothing is sold or shared with anyone for their own use.

നിങ്ങളുടെ ഉപകരണത്തിൽ മാത്രംWhat stays on your device

ഓരോ കളിയുടെയും പുരോഗതി, തുടർച്ച (streak), സി.ഐ.ഡി. മൂസയിലെ പോയിന്റുകളും അപ്ഗ്രേഡുകളും, ഭാഷ, ലൈറ്റ്/ഡാർക്ക്, ലുക്ക് എന്നിവ ബ്രൗസറിന്റെ സ്വന്തം സ്റ്റോറേജിൽ (localStorage) ആണ്. അവ ഞങ്ങൾക്ക് അയയ്ക്കുന്നില്ല. ബ്രൗസർ ഡാറ്റ മായ്ച്ചാൽ ഇവയും മായും.Each game's progress and streak, CID Moosa's Case Points and upgrades, and your choice of language, light or dark mode and look are kept in your browser's own storage (localStorage). They are not sent to us. Clearing the browser's data for the site, or the app's storage, deletes them.

ഞങ്ങൾ എണ്ണുന്നത്What we count

ആദ്യ സന്ദർശനത്തിൽ ബ്രൗസർ ഒരു ക്രമരഹിത അജ്ഞാത നമ്പർ ഉണ്ടാക്കി സൂക്ഷിക്കുന്നു. അതിനൊപ്പം ഈ വിവരങ്ങൾ ഞങ്ങളുടെ സെർവറിലേക്ക് (Cloudflare) അയയ്ക്കുന്നു:On the first visit your browser makes up a random anonymous number and keeps it. With it, these are sent to our server (on Cloudflare):

  • ഏത് കളി തുടങ്ങി, പൂർത്തിയാക്കി, എപ്പോൾ; എത്ര ശ്രമം, സ്കോർ, തുടർച്ച പോലെ ചെറിയ വിവരങ്ങൾ.Which games you start and finish, and when, with small details such as tries taken, score or streak.
  • ഭാഷ, ഉപകരണത്തിന്റെ തരം (ഫോൺ, ടാബ്ലെറ്റ്, കമ്പ്യൂട്ടർ), ഏകദേശ സ്ഥലം (രാജ്യവും സംസ്ഥാനവും, Cloudflare നൽകുന്നത്; GPS അല്ല), എവിടെ നിന്നു വന്നു (ഉദാ. Google, WhatsApp, ആപ്പ്).Your language, the kind of device (phone, tablet or computer), approximate location (country and state, as Cloudflare's network sees it; never GPS), and where you came from (for example Google, WhatsApp or the app).

IP വിലാസം ദുരുപയോഗം തടയാൻ കുറച്ചു സമയത്തേക്ക് മാത്രം ഉപയോഗിക്കുന്നു; സൂക്ഷിക്കുന്നില്ല. കളി വിവരങ്ങൾ 400 ദിവസത്തിനു ശേഷം മായ്ക്കുന്നു. ഇത് ഉടമയ്ക്ക് മാത്രം കാണാവുന്ന ആകെ എണ്ണങ്ങൾക്ക് (എത്ര പേർ, ഏതു കളി) മാത്രമാണ്.Your IP address is used briefly to stop abuse and is not stored. Game events are deleted after 400 days. All of this is only used for totals the site's owner looks at (how many people play, which games, how many come back).

ബ്രൗസറിൽ Do Not Track അല്ലെങ്കിൽ Global Privacy Control ഓണാണെങ്കിൽ ഒന്നും അയയ്ക്കില്ല. താഴെയുള്ള ബട്ടൺ ഉപയോഗിച്ചും ഈ ഉപകരണത്തിൽ എണ്ണൽ നിർത്താം.If your browser sends Do Not Track or Global Privacy Control, nothing is sent at all. You can also switch counting off on this device with the button below.

ദിവസേനയുള്ള ഓർമ്മപ്പെടുത്തൽThe daily reminder

നിങ്ങൾ ഓണാക്കിയാൽ മാത്രം: ബ്രൗസറിന്റെ പുഷ് വിലാസം, സമയമേഖല, ഭാഷ, തിരഞ്ഞെടുത്ത സമയം എന്നിവ സൂക്ഷിക്കും, ആ ദിവസത്തെ കളി ബാക്കിയുണ്ടെങ്കിൽ ദിവസത്തിൽ ഒരിക്കൽ അറിയിക്കാൻ. ഓഫാക്കിയാൽ ഇവ മായ്ക്കും. അറിയിപ്പുകൾ നിങ്ങളുടെ ബ്രൗസറിന്റെ പുഷ് സേവനം വഴിയാണ് (Chrome-ൽ Google).Only if you turn it on: your browser's push address, time zone, language and chosen hour are kept, to send one reminder a day when that day's game is still unplayed. Turning it off deletes them. Reminders travel through your browser's push service (Google's, for Chrome and the Android app).

കേരളത്തോട് മിണ്ടാം (ചാറ്റ്)Chat with Keralam

മുൻപേജിന്റെ അവസാനത്തിലെ ചാറ്റിൽ നിങ്ങൾ എഴുതുന്നത് (വിളിപ്പേര്, സന്ദേശം, ഏതു കളിയെക്കുറിച്ച്, സമയം) എല്ലാവർക്കും കാണാം; നിങ്ങൾ മായ്ക്കുകയോ ഞങ്ങൾ നീക്കുകയോ ചെയ്യുന്നതുവരെ അത് ഞങ്ങളുടെ സെർവറിൽ (Cloudflare) സൂക്ഷിക്കും. സ്വന്തം വിവരങ്ങൾ (ഫോൺ നമ്പർ, വിലാസം, ഇമെയിൽ) എഴുതരുത്. What you write in the chat at the end of the front page (your nickname, the message, which game it is about, and when) is shown to everyone, and kept on our server (Cloudflare) until you delete it or we remove it. Please don't write personal details such as a phone number, address or email.

  • നിങ്ങളുടെ ബ്രൗസർ ഒരു ക്രമരഹിത താക്കോൽ സൂക്ഷിക്കുന്നു: അതുകൊണ്ട് നിങ്ങളുടെ പോസ്റ്റ് നിങ്ങൾക്കു മാത്രം മായ്ക്കാം, ഒരു ഇഷ്ടം ഒരിക്കൽ മാത്രം എണ്ണും. സെർവറിൽ അതിന്റെ മാറ്റിമറിച്ച (hash) രൂപം മാത്രം.Your browser keeps a random key, so that only you can delete your posts and your likes count once. The server keeps only a scrambled (hashed) form of it.
  • നിങ്ങളുടെ IP വിലാസം മാറ്റിമറിച്ച രൂപത്തിൽ (salted hash) മാത്രം പോസ്റ്റിനൊപ്പം സൂക്ഷിക്കുന്നു: ഒരാൾ എത്ര പോസ്റ്റ് ഇടുന്നു എന്നു പരിമിതപ്പെടുത്താനും നിയമം തെറ്റിക്കുന്നവരെ തടയാനും മാത്രം. അതിൽ നിന്ന് നിങ്ങളുടെ വിലാസം തിരിച്ചെടുക്കാനാവില്ല.Your internet address is kept with a post only in a scrambled (salted hash) form, to limit how often one person can post and to block people who break the rules. Your address cannot be read back from it.
  • ഇഷ്ടങ്ങളും പരാതികളും അജ്ഞാതമാണ്: ആര് ഇഷ്ടപ്പെട്ടു എന്ന് ആർക്കും കാണാനാവില്ല.Likes and reports are anonymous: nobody can see who liked or reported what.
  • ചീത്തവാക്കുകളോ ലിങ്കുകളോ ഉള്ള പോസ്റ്റുകൾ സ്വീകരിക്കില്ല. കുറച്ചുപേർ പരാതിപ്പെട്ട പോസ്റ്റ് ഞങ്ങൾ നോക്കുന്നതുവരെ മറയും; നിയമം തെറ്റിക്കുന്ന പോസ്റ്റുകൾ ഞങ്ങൾ നീക്കും, ആവർത്തിക്കുന്നവരെ തടയും.Posts with swear words or links are refused. A post reported by a few people is hidden until we look at it; we remove posts that break the rules and block people who keep doing it.
  • സ്വന്തം പോസ്റ്റ് "മായ്ക്കുക" ബട്ടൺ കൊണ്ട് എപ്പോഴും മായ്ക്കാം; മറ്റെന്തിനും താഴെയുള്ള ഇമെയിലിൽ എഴുതൂ.You can delete your own posts at any time with their Delete button; for anything else, email us (below).

ഓൺലൈൻ കളികൾOnline games

തുരുപ്പിൽ ഓരോ മുറിയും കളി നടക്കുമ്പോൾ അതിന്റെ നില (ഇരിപ്പിടങ്ങൾ, നിങ്ങൾ ടൈപ്പ് ചെയ്ത വിളിപ്പേര്, ചീട്ടുകൾ, സ്കോർ) സൂക്ഷിക്കുന്നു; കുറച്ചു നേരം ആരും ഇല്ലെങ്കിൽ മുറി സ്വയം മായും. സാറ്റ്! കളിക്കാർക്കിടയിൽ സന്ദേശങ്ങൾ കൈമാറുക മാത്രം ചെയ്യുന്നു; ഒന്നും സൂക്ഷിക്കുന്നില്ല.In Thurupp, each online room keeps the state of its game (seats, the nickname you type, cards and scores) while it is played, and deletes itself after a while with nobody in it. SAT! only passes messages between the players of a match and keeps nothing.

മറ്റു സേവനങ്ങൾOther services the pages use

  • Cloudflare: സൈറ്റും സെർവറും ഇവിടെയാണ്.Cloudflare hosts the site and the server.
  • Google Fonts: അക്ഷരരൂപങ്ങൾ ലോഡ് ചെയ്യാൻ.Google Fonts supplies the typefaces.
  • YouTube: സി.ഐ.ഡി. മൂസയിൽ പാട്ട് ഓണാക്കിയാൽ YouTube പ്ലെയർ; അതിന് YouTube-ന്റെ സ്വന്തം നയം ബാധകം.YouTube, only when CID Moosa's soundtrack plays in its YouTube player; YouTube's own privacy policy applies to it.

കുട്ടികൾChildren

കളികൾ എല്ലാ പ്രായക്കാർക്കും; അക്കൗണ്ടും പരസ്യവും ഇല്ല. കേരളത്തോട് മിണ്ടാം എല്ലാവർക്കും കാണാവുന്നതാണ്: കുട്ടികൾ അവിടെ എഴുതും മുൻപ് മുതിർന്നവരോട് ചോദിക്കണം, സ്വന്തം വിവരങ്ങൾ ഒരിക്കലും പങ്കുവയ്ക്കരുത്.The games are for all ages. There are no accounts and no ads. Chat with Keralam is public: children should ask a grown-up before writing there, and never share personal details.

ബന്ധപ്പെടുകContact

ചോദ്യങ്ങൾക്കും വിവരങ്ങൾ മായ്ക്കാനുള്ള അപേക്ഷയ്ക്കും (മുകളിലെ അജ്ഞാത നമ്പർ ചേർത്ത്):Questions, or a request to delete what was counted under your anonymous number (include the number shown above): [email protected]